ചൂണ്ടല്‍ പഞ്ചായത്തില്‍ പോത്തുകുട്ടി വിതരണം നടത്തി

ചൂണ്ടല്‍ പഞ്ചായത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ജനകീയസൂത്രണ പദ്ധതി പ്രകാരം വനിതകള്‍ക്കായി പോത്തുകുട്ടി വിതരണം നടത്തി. വെറ്റിനറി  ഡിസ്പെന്‍സറിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുനിത ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി.ജോസ് മുഖ്യാതിഥിയായി. വെറ്റിനറി സര്‍ജന്‍ ഡോ.പി. പ്രിയ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ കെ.ടി.ബാലകൃഷ്ണന്‍, മാഗി ജോണ്‍സന്‍, പി.എസ്.സന്ദീപ്, ടി.പി.പ്രജീഷ്, എന്‍.ഡി.സജിത്ത് കുമാര്‍, വെറ്റിനറി ഡിസ്‌പെന്‍സറി സ്റ്റാഫ് ഐ.വി.കോശി എന്നിവര്‍ സംസാരിച്ചു. ജനകീയാസൂത്രണ പദ്ധതി 3, 45,000 രൂപ വകയിരുത്തി 50ജനറല്‍ വിഭാഗം ഗുണഭോക്താക്കള്‍ക്കും, 9 പട്ടികജാതി ഗുണഭോക്താകള്‍ക്കുമാണ് പോത്തുകുട്ടികളെ വിതരണം ചെയ്തത്.

 

content summary ;Buffalo cubs distributed in Choondal Panchayat

ADVERTISEMENT