ചാവക്കാട് മണത്തല അയിനിപ്പുള്ളിയില്‍ കടകുത്തിപ്പൊളിച്ച് മോഷണശ്രമം. കാണംകോട്ട് സ്കൂളിന് സമീപമുള്ള ഫുഡ്പ്ലാസ എന്ന ഹോട്ടലിലാണ് കവര്‍ച്ചാശ്രമം നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഷട്ടര്‍ പകുതി തുറന്ന നിലയിലും, പൂട്ട് പൊളിച്ച് പുറത്തിട്ടിരിക്കുന്ന സ്ഥിതിയായിരുന്നു. കൂടാതെ മേശയില്‍ പണം സൂക്ഷിക്കുന്ന ഭാഗം തുറന്ന് വലിച്ചുവാരിയിട്ടിരിക്കുകയാണ്. ചില്ലറകള്‍ മോഷണം പോയിട്ടുണ്ട്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പാല് ,വെള്ളം, ജ്യൂസ് തുടങ്ങിയവയെല്ലാം എടുത്ത് പുറത്ത് വലിച്ചു വാരിയിട്ട നിലയിലാണ്.ചാവക്കാട് പോലീസില്‍ പരാതി നല്കി.