വടക്കാഞ്ചേരി ഒന്നാംകല്ല് ബസ്റ്റോപ്പിന് സമീപം വീട്ടമ്മയുടെ കാലിനു മുകളിലൂടെ ബസ് കയറിയിറങ്ങി

വടക്കാഞ്ചേരി കുന്നംകുളം പാതയില്‍ ഒന്നാംകല്ല് ബസ് സ്റ്റോപ്പിന് സമീപം വീട്ടമ്മയുടെ കാലിനു മുകളിലൂടെ ബസ് കയറിയിറങ്ങി. പുതുവീട്ടില്‍ നബീസ(68) യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കുന്നംകുളത്തേക്ക് പോകാന്‍ ബസ് കാത്തിരിക്കുകയായിരുന്ന നബീസ കറുകപുത്തൂര്‍ പോകുന്ന സ്വകാര്യ ബസ്സില്‍ കയറുകയും ബസ് മാറികയറിയെന്നു മനസിലായയുടന്‍ ബസ്സില്‍ നിന്നിറങ്ങിയതോടെ വീഴുകയുമായിരുന്നു. താഴെവീണ വയോധികയുടെ കാലിനു മുകളിലൂടെ ബസ്സിന്റെ പുറകുവശത്തെ ചക്രം കയറിയിറങ്ങി. പരിക്കേറ്റ നബീസയെ വടക്കാഞ്ചേരി ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT