കുന്നംകുളം മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ വണ്‍വേ റോഡില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. കുന്നംകുളം – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആദിദേവ് ബസ് ഇറക്കം ഇറങ്ങിവരുന്നതിനിടയില്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മേഖലയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.