27.4 C
Kunnamkulam
Thursday, July 30, 2026
Home CCTV Desk ബസിനടിയില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടര്‍ മരിച്ചു

ബസിനടിയില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടര്‍ മരിച്ചു

ബസിലേക്ക് ഓടികയറുന്നതിനിടെ കാല്‍വഴുതി വീണ് ബസിനടിയില്‍പ്പെട്ട് ഗുരുതരപിരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടര്‍ മരിച്ചു. എളവള്ളി പറയ്ക്കാട് സ്വദേശി പറങ്ങനാട്ട് പീതാംബരന്‍ മകന്‍ 39 വയസ്സുള്ള ധനേഷാണ് മരിച്ചത്. ഗുരുവായൂര്‍ മറ്റം തൃശ്ശൂര്‍ റൂട്ടിലോടുന്ന ജഗനാഥ് ബസിലെ കണ്ടകടറാണ്. ചൊവ്വാഴ്ച്ച രാവിലെ 8 മണിയോടെ എളവള്ളി കടവല്ലൂര്‍ ബസ്‌റ്റോപ്പിലായിരുന്നു അപകടം. യാത്രക്കാര്‍ കയറിയതിനുശേഷം ബസിന്റെ മുന്‍വാതിലില്‍ ഓടികയറിയതായിരുന്നു. പെട്ടന്ന് കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് ബസിന്റെ പിന്‍ ചക്രം കയറിയിറങ്ങി ഗുരുതര പരിക്കേറ്റ് തൃശ്ശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്‌കാരം ഉച്ചതിരിഞ്ഞ് 6 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. സന്ധ്യ ഭാര്യയും വൈഷ്ണവി, വൈഗ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!