സിസിടിവിയുടെ നേതൃത്വത്തില്‍ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു

കുന്നംകുളം വ്യപാരഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരസ്യദാതാക്കളുടെ സംഗമം ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.പി.സാക്‌സന്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളത്തിന്റെ കച്ചവടപെരുമയുടെ മറ്റൊരു അഭിമാനകരമായ സാക്ഷ്യമാണ് സിസിടിവിയെന്ന കേബിള്‍ടിവി ഓപ്പറേറ്റര്‍മാരുടെ വിജയകരമായ കൂട്ടായ്മയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇവിടുത്തെ സംരംഭകരുടെ രക്തത്തില്‍ തന്നെ കുന്നംകുളത്തിന്റെ കച്ചവടപെരുമയുടെ വിജയകരമായ ജീനുണ്ടെന്നും, സത്യസന്ധമായ വാര്‍ത്തകളും, പ്രാദേശിക വിശേഷങ്ങളും നല്‍കുന്നത് കൊണ്ടാണ് സിസിടിവി പോലെയുള്ള പ്രദേശിക മാധ്യമങ്ങള്‍ ജനപ്രീതിയോടെ നിലനില്‍ക്കുന്നതെന്നും കെ.പി.സാക്‌സന്‍ കൂട്ടിച്ചേര്‍ത്തു.സിസിടിവി മാനേജിംഗ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍ അധ്യക്ഷനായി. കെംടെക് അക്വ മാനേജിംഗ് ഡയറക്ടര്‍ സജിത്ത് ചോലയില്‍, മലായ ഗോള്‍ഡ് & ഡയമണ്ട്‌സ് ജനറല്‍ മാനേജര്‍ ബി.സി.സോളമന്‍, പ്രൊഫിന്‍സ് കോളേജ് മാര്‍ക്കറ്റിംഗ് ഹെഡ് എം.സി.കൃഷ്ണദാസ്, ചേംബര്‍ ഓഫ് കോമേഴ്‌സ് ജനറല്‍ സെക്രട്ടറി കെ.എം.അബൂബക്കര്‍, ജോയിന്റ് സെക്രട്ടറി എ.എ.ഹസ്സന്‍, എക്‌സിക്യൂട്ടീവ് അംഗവും, കുന്നംകുളം അര്‍ബന്‍ ബാങ്ക് ഡയറക്ടറുമായ കെ.എ.അസി, യൂത്ത് വിംഗ് പ്രസിഡന്റ് ജിനേഷ് തെക്കെകര തുടങ്ങിയവര്‍ സംസാരിച്ചു. സിസിടിവി ന്യൂസ് & പ്രോഗ്രാം ഡയറക്ടര്‍ കെ.സി.ജോസ് സ്വാഗതവും, ജനറല്‍ മാനേര്‍ ,സിന്‍ഡോ ജോസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ സ്ഥാപന ഉടമകള്‍ക്ക് പുറമേ, ചേംബര്‍ പ്രതിനിധികളും, സിസിടിവി ഡയറക്ടര്‍മാരും സംബന്ധിച്ചു.

ADVERTISEMENT