മാറഞ്ചേരി ഹരിയാലി സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍ ജൈത്ര ഇന്നവേഷനുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സൈക്കിള്‍ വിതരണം ചെയ്തു. 50 ശതമാനം സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ട വിതരണം പുറങ്ങ് ഹരിയാലി നഗറില്‍ ഫ്രണ്ട്‌ലൈന്‍ ഗ്രൂപ്പ് എം.ഡി.-ബി.പി.നാസര്‍ ഉദ്ഘാടനം ചെയ്തു. ഹരിയാലി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വാക്കറ്റ് കെ.എ.ബക്കര്‍ അധ്യക്ഷത വഹിച്ചു.