ഗുരുവായൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്ത ഗുരുവായൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ സെക്രട്ടറി സി.സുമേഷിനെ ആദരിച്ചു. ഗുരുവായൂര്‍ എമറാള്‍ഡ് ഇന്നില്‍ ഗുരുവായൂര്‍ എ.സി.പി.- സി.പ്രേമാനന്ദകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബുരാജ് അധ്യക്ഷത വഹിച്ചു. വിശ്വനാഥന്‍ മുഖ്യാതിഥിയായി. ഡൊമിനി വാഴപ്പിള്ളി, കെ. ആര്‍ സൂരജ്, ബദറുദ്ദീന്‍, കെ. പി സുനില്‍, കെ. അശ്വിന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബ സംഗമവും നടന്നു.