പകര്‍ച്ചവ്യാധിക്കെതിരേയുള്ള ബോധവത്കരണ ക്ലാസും ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പും നടത്തി.

കടപ്പുറം ഗ്രാമ പഞ്ചായത്ത് അഴിമുഖം 9 -ാം വാര്‍ഡില്‍ കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധിക്കെതിരേയുള്ള ബോധവത്കരണ ക്ലാസും ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പും നടത്തി.
അഴിമുഖം 1-ാം നമ്പര്‍ അംഗന്‍വാടി യില്‍ വെച്ച് നടന്ന ക്യാമ്പ് വാര്‍ഡ് മെമ്പര്‍ ഷെമീറ ഷെരീഫ് ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് പനി വ്യാപകമായി പകരുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ കടപ്പുറം സാമൂഹിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡോ. ഫ്രാന്‍സിസ് ജിമ്മി പരിശോധനയും മരുന്ന് വിതരണവും നടത്തി .
ആശവര്‍ക്കര്‍ സര്‍ബീന സ്വാഗതം പറഞ്ഞു. ഖഒക മാരായ രഘു, ബിനോയ്, പ്രദീപ്, ഫെമി, മുന്‍ ആശാവര്‍ക്കര്‍ പരിമള ബാബു, അംഗന്‍വാടി ടീച്ചര്‍ ഉഷാകുമാരി, ഹെല്‍പര്‍ പ്രീതി, പൊതുപ്രവര്‍ത്തകന്‍ സി ബി ഹരിദാസ് എന്നിവര്‍ പങ്കെടുത്തു

ADVERTISEMENT
Malaya Image 1

Post 3 Image