കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന് തുടക്കമായി

കാന്‍സര്‍ പ്രതിരോധത്തിന് കരുത്തുറ്റ പദ്ധതി. രോഗനിര്‍ണയത്തിനും ചികിത്സ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നേതൃത്വം നല്‍കുന്ന ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം എന്ന സന്ദേശവുമായി ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനിന് മെഡിക്കല്‍ കോളേജില്‍ തുടക്കമായി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന ക്യാമ്പയിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളി നിര്‍വഹിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പരിശോധന നടത്തി.

ADVERTISEMENT