രാഷ്ട്രീയം മറന്ന് ഒരേ മനസോടെ ഞാറുനടാനിറങ്ങി സ്ഥാനാര്‍ഥികള്‍

രാഷ്ട്രീയം മറന്ന് ഒരേ മനസോടെ സ്ഥാനാര്‍ഥികള്‍ ഞാറുനടാനിറങ്ങി. കാട്ടകാമ്പാല്‍ പഞ്ചായത്തിലെ ചിറ്റത്താഴം യൂണിയന്‍ കോള്‍പടവിലെ ഞാറു നടീലിനാണ് സ്ഥാനാര്‍ഥികള്‍ ഒന്നിച്ചത്. പെരുന്തുരുത്തി വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.വൈ.ഹമീദ്, യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.റസാക്ക് , ചെറുതുരുത്തി വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ദിനേഷ്‌കുമാര്‍ എന്നിവരാണ് ഒന്നിച്ച് ഞാറു നട്ടത്. ചിറ്റത്താഴം കോള്‍പടവ് സെക്രട്ടറി എ.വൈ.ഹമീദും വൈസ് പ്രസിഡന്റ് കെ.എം.റസാക്കും തമ്മിലാണ് പെരുന്തുരുത്തി വാര്‍ഡിലെ മല്‍സരം. ചെറുതുരുത്തി വാര്‍ഡിലാണ് ദിനേഷ്‌കുമാര്‍ മല്‍സരിക്കുന്നത്. ചിറ്റത്താഴം കോള്‍പടവിലെ ഞാറുനടീല്‍ പ്രസിഡന്റ് കെ.എം.ഹനീഫ ഉദ്ഘാടനം ചെയ്തു. കര്‍ഷകരായ കെ.ജയദേവന്‍, കൊച്ചുമാത്തു എന്നിവര്‍ നേതൃത്വം നല്‍കി. 220 ഏക്കര്‍ പാടത്ത് ഉമ വിത്താണ് കൃഷീ ചെയ്യുന്നത്.

ADVERTISEMENT