എരുമപ്പെട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട; 80 കിലോയോളം കഞ്ചാവ് പിടികൂടി, തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേര്‍ പിടിയില്‍

എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് വന്‍ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന 80 കിലോയോളം കഞ്ചാവ് വടക്കാഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയില്‍ പിടികൂടി. സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശികളായ പൂവരശ് , മണി , ദിവിത്ത് എന്നിവരാണ് പിടിയില്‍ ആയത്. രണ്ടുപേര്‍ പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ കുണ്ടന്നൂര്‍ ചുങ്കം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം അര്‍ദ്ധരാത്രിയോടെയാണ് സംഭവം.

 

ADVERTISEMENT