ചാവക്കാട് മണത്തല കോട്ടപ്പുറത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട് മണത്തല കോട്ടപ്പുറത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. പുതിയറ സര്‍വീസ് റോഡിന്റെ പടിഞ്ഞാറ് വശത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിന്റെ മുന്‍വശത്ത് നിന്നാണ് ചെടി കണ്ടെത്തിയത്. സംഭവത്തില്‍ കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയ ആളെ അന്വേഷിച്ച് വരികയാണ്. ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.ജെ.റിന്റോയും സംഘവും ചേര്‍ന്നാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എ.ബി.അരുണ്‍കുമാര്‍ , ടി.ആര്‍. സുനില്‍, അനില്‍ പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജംഷീര്‍, റഫീഖ് എന്നിവരും ഉണ്ടായിരുന്നു.

ADVERTISEMENT