കുന്നംകുളത്ത് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചൊവ്വന്നൂര്‍ സ്വദേശി മരിച്ചു. ചൊവ്വന്നൂര്‍ സേതുനഗര് സ്വദേശി കുളിപ്പറമ്പില്‍ വീട്ടില്‍ രാമന് (75) ആണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. കഴിഞ്ഞ ജനുവരി 16-ന് വൈകുന്നേരം 7:30-ഓടെ സേതുനഗര് റോഡിലാണ് അപകടം നടന്നത്.



