കാറുകള്‍ കൂട്ടി ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

വടക്കേക്കാട് തൃക്കണ മുക്കില്‍ കാറുകള്‍ കൂട്ടി ഇടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ പെരുമ്പടപ്പ് കണ്ടുബസാര്‍ സ്വദേശി ചക്കാത്തയില്‍ വീട്ടില്‍ അലി, നിയാസ്, ഷാജിത, പഴഞ്ഞി കോട്ടോല്‍ സ്വദേശി ആലിങ്ങല്‍ വീട്ടില്‍ ഷെരീഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചുമണിയോടെ തൃക്കണമുക്ക് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT