ഗുരുവായൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു അഞ്ചുപേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. മമ്മിയൂര്‍ റോഡില്‍ ഫുഡ് താസ ഹോട്ടലിനു സമീപത്തെ മതിലിലേക്കാണ് നിയന്ത്രണം വിട്ട് കാര്‍ ഇടിച്ചു കയറിയത്.വഴിയാത്രക്കാരായ മൂന്നു സ്ത്രീകള്‍ക്കും കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.