പോര്‍ക്കുളം കൊങ്ങണൂരില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം

പോര്‍ക്കുളം കൊങ്ങണൂരില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. കൊങ്ങണൂര്‍ ഭാഗത്തുനിന്ന് കരിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌നേഹമതില്‍ നിര്‍മ്മാണ കമ്പനിയിലേക്ക് ഇടിച്ചുകയറി തല കീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി വാഹനം ഓടിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്തു.

ADVERTISEMENT