കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് ആറോടെ പട്ടാമ്പി റോഡില്‍ പാറയില്‍ സെന്റ് ജോര്‍ജ്ജ് പള്ളിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. പെരുമ്പിലാവ് സ്വദേശി മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള ബിഎംഡബ്ല്യു സെഡാന് കാറാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. അപകടം നടക്കുമ്പോള്‍ മണികണ്ഠനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിനു പിന്‍ഭാഗത്തെ ഡോറിനടിയില്‍ നിന്നും പുക ഉയരുന്നത് പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ആദ്യം കണ്ടത്. ഇവര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കി മുന്നറിയിപ്പ് നല്‍കിയതോടെ മണികണ്ഠന് വാഹനം റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി. ഉടന്‍ തന്നെ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിന്നീട് കുന്നംകുളം, ഗുരുവായൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.
Home Bureaus Kunnamkulam കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ കത്തിനശിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു



