കാറുകള്‍ കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ തെക്കേ നടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. കാണിപ്പയ്യൂര്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് ഓഫീസിനടുത്ത് സരോജത്തില്‍ പുരുഷോത്തമന്‍, ഭാര്യ സരോജം, ഇവരുടെ സഹോദരി രമണി, പത്തനംതിട്ട അടൂര്‍ പറക്കോട് ചരുവില്‍ വീട്ടില്‍ അനന്തു എന്നിവര്‍ക്കാണ് പരിക്കേറ്റത്. തെക്കേനടയില്‍ ബ്രാഹ്‌മണ സമൂഹം മഠത്തിന് സമീപം രാവിലെ എട്ടുമണിയോടെയാണ് അപകടം.  പരിക്കേറ്റവരെ മുതുവട്ടൂര്‍ രാജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT