കടങ്ങോട് ഖാദര്‍പ്പടിയില്‍ ബസിനെ മറികടക്കുന്നതിനിടയില്‍ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്കേറ്റു. തിപ്പല്ലൂര്‍ സ്വദേശികളായ തിപ്പല്ലൂര്‍ വീട്ടില്‍ ജിജിന് (24), കൂളിയാട്ടില്‍ വൈശാഖ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകീട്ട് 5.30 ഓടെ ഖാദര്‍പ്പടി സെന്ററില്‍ വെച്ചാണ് അപകടമുണ്ടായത്. ബസിനെ മറികടക്കുകയായിരുന്ന ബ്രസ കാര്‍ എഫ്-സെഡ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെയും എരുമപ്പെട്ടി ആക്ട്സ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home Bureaus Erumapetty ബസിനെ മറികടക്കുന്നതിനിടയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റു