എയ്യാലില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് അപകടം; 2 പേര്‍ക്ക് പരിക്ക്

പന്നിത്തടം എയ്യാല്‍ മന്ത്രവാദി റോഡിന് സമീപം കാര്‍ സ്‌കൂട്ടറിലിടിച്ച് രണ്ട് പേര്‍ക്ക് സാരമായി പരിക്കുപറ്റി. സ്‌കൂട്ടര്‍ യാത്രികരും എയ്യാല്‍ സ്വദേശികളുമായ 52 വയസുള്ള സുനില്‍, 50 വയസുള്ള ശിവദാസന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ പന്നിത്തടം അല്‍ അമീന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത്. കാറിലുള്ളവര്‍ക്ക് പരിക്കില്ല. വാഹനങ്ങള്‍ക്ക് കാര്യമായി കേടുപാടുകള്‍ സംഭവിച്ചു.

ADVERTISEMENT