അക്കിക്കാവ് – പന്നിത്തടം ബൈപ്പാസ് റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. കാര്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ ആറരയോടെ ചിറമനേങ്ങാട് പറങ്കിയന്‍കാടിന് സമീപമാണ് അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വരികയായിരുന്ന എടപ്പാള്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
കാറിടിച്ച് ഒരു വൈദ്യുതി പോസ്റ്റ് പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്‍ വശവും പൂര്‍ണമായും തകര്‍ന്നു.
Home Bureaus Perumpilavu കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു



