കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

ഗുരുവായൂര്‍ പഞ്ചാരമുക്കില്‍ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ പോസ്റ്റ് തകര്‍ന്നു. മറ്റത്തു നിന്ന് വരികയായിരുന്ന കാറിന് മുന്നിലേക്ക് ബൈക്ക് വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നതോടെ മേഖലയില്‍ വൈദ്യുതി ബന്ധം താറുമാറായി. വിവരമറിഞ്ഞ് വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. നൗഫല്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ പുതിയ പോസ്റ്റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചു.

ADVERTISEMENT