കാര്‍ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റില്‍ ഇടിച്ചുകയറി; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

ചാലിശ്ശേരി സെന്ററില്‍ നിയന്ത്രണം വിട്ട കാര്‍ ഹൈമാസ്റ്റ് ലൈറ്റിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം. ചാലിശ്ശേരി സെന്ററില്‍ നിന്നും ചങ്ങരംകുളം റോഡിലേക്ക് കയറുന്നതിനിടെ കാര്‍ നിയന്ത്രണം നഷ്ടമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച തൂണിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ പരിക്കുകളെല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ചക്രങ്ങള്‍ തകരാറിലായതോടെ ഏറെ നേരം കാര്‍ റോഡില്‍ നിന്നും നീക്കം ചെയ്യാനാവാതെ കിടന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാര്‍ നീക്കം ചെയ്യാനായത്.

ADVERTISEMENT