പാവറട്ടി വെന്മേനാട് എം.എ.എസ്.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി പാസ്വേഡ് 2024- 25 എന്ന പേരില്‍ ഏകദിന സൗജന്യ വ്യക്തിത്വ വികസന, കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് നടത്തി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്. വാര്‍ഡ് മെമ്പര്‍ കെ കെ സുധ ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് റജീന എം എം ഉദ്ഘാടനം നിര്‍വഹിച്ചു.