ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ചു കാര്‍ണിവല്‍ സംഘടിപ്പിച്ചു

ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ചു കാട്ടകാമ്പാല്‍ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു. വിവിധയിനം കലാപരിപാടികളും, നാടന്‍ കളികളും കാര്‍ണിവലില്‍ അരങ്ങേറി. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.എസ്.രേഷ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബാലസംഘം കാട്ടകാമ്പാല്‍ വില്ലേജ് സെക്രട്ടറി സഞ്ജയ് വി.എസ്. പതാക ഉയര്‍ത്തി. പ്രസിഡണ്ട് ശ്രിത വിഷാല്‍ അധ്യക്ഷത വഹിച്ചു. കുന്നംകുളം ഏരിയ കമ്മറ്റി സെക്രട്ടറി അമീന്‍, ബാലസംഘം കാട്ടകാമ്പാല്‍ വില്ലേജ് കണ്‍വീനര്‍ ടി.എസ്. മണികണ്ഠന്‍, കോഡിനേറ്റര്‍ ഷീജ സുധീപ്, നീതു ഷിബു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT