മൊഴി രേഖപ്പെടുത്താന്‍ ഹാജരായില്ല; സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ക്കെതിരെ കേസെടുത്ത് ഉത്തരവ്‌

തൃശ്ശൂര്‍ ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സി.സേതുവിനെതിരെ കുന്നംകുളം മജിസ്ട്രേറ്റ് കോടതി കേസെടുത്ത് ഉത്തരവായി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ട് വി. എസ്.സുജിത്ത് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ കുന്നംകുളം കോടതിയില്‍ ഹാജരായി മൊഴി നല്‍കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച്ച വരുത്തിയതിനാണ് നടപടി. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറായ കെ.സി.സേതുവിനെതിരെ ഭാരതീയ ന്യായ സംഹിത 389 വകുപ്പ് പ്രകാരമാണ്, കേസെടുക്കാന്‍ കുന്നംകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

ADVERTISEMENT