കാതോലിക്കാ ദിനം ആഘോഷിച്ചു

ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും കാതോലിക്കാ ദിനം ആഘോഷിച്ചു. പാറയില്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ രാവിലെ വിശുദ്ധ കുര്‍ബാനയും, പ്രത്യേക പ്രാര്‍ത്ഥനയും തുടര്‍ന്ന് പട്ടണം ചുറ്റി കാതോലിക്ക ദിനറാലിയും, പ്രതിഞ്ജയും ഉണ്ടായി. ഫാ.സജയ് ജോസ് കാതോലിക്കാ പതാക ഉയര്‍ത്തി. മധുര പലഹാരവിതരണവും ഉണ്ടായിരുന്നു. സഹവികാരി ഫാ.സജയ് ജോസ്, കൈക്കാരന്‍ അരുണ്‍ വിജോയ്, സെക്രട്ടറി പി.സിന്‍ജു സജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT