സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 93.66 ശതമാനം വിജയം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം. വിജയവാഡ, തിരുവനന്തപുരം മേഖലകളാണ് മികവിൽ ഒന്നാമത്. cbse.nic.in, www.results.nic.in, results.digilocker.gov.in, umang.gov.in വെബ്സൈറ്റുകൾ വഴി ഫലം അറിയാം.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 88.39 ശതമാനമായിരുന്നു വിജയം. ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎൻജി) ആപ്പിലും ഫലം ലഭ്യമാണ്. ഫെബ്രുവരി 15നും ഏപ്രിൽ നാലിനും നടന്ന ബോർഡ് പരീക്ഷകളിൽ 42 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 17.88 ലക്ഷം വിദ്യാർത്ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്.

ADVERTISEMENT