24.7 C
Kunnamkulam
Monday, July 27, 2026
Home CCTV Desk പത്തിരം സുരക്ഷ ഭിത്തിയും, കോണ്‍ക്രീറ്റ് റോഡും, റാമ്പും നാടിന് സമര്‍പ്പിച്ചു

പത്തിരം സുരക്ഷ ഭിത്തിയും, കോണ്‍ക്രീറ്റ് റോഡും, റാമ്പും നാടിന് സമര്‍പ്പിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വെളിയങ്കോട് പഞ്ചായത്ത് പത്തിരം സുരക്ഷ ഭിത്തിയും, കോണ്‍ക്രീറ്റ് റോഡും, റാമ്പും നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സൈദ് പുഴക്കര, പൊതു പ്രവര്‍ത്തകരായ വേലായുധന്‍ , റഫീഖ് പുഴക്കര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എസ് സി നഗറിലെ ഗുണഭോക്താക്കളും തൊഴിലാളികളും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!