സി.ബി.എസ് ഇ ക്ലസ്റ്റര്‍ 10 അത്ലറ്റിക് മീറ്റ് 2025ന് കുന്നംകുളം സീനിയര്‍ഗ്രൗണ്ട് സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി. ജൂലൈ 24 ,25, 26 തിയ്യതികളിലായി നടക്കുന്ന സി.ബി.എസ് ഇ ക്ലസ്റ്റര്‍ 10 അത്ലറ്റിക് മീറ്റിന് കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂള്‍ ആണ് ആതിഥേയത്വം വഹിക്കുന്നത്. ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂള്‍ മാനേജര്‍ ഫാ.വിജു കോലങ്കണി അത്ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ.ലിജോ പോള്‍ സി.എം.ഐ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി. ബേബി വിദ്യാര്‍ത്ഥികള്‍ക്ക് ദീപശിഖ കൈമാറി. കായിക മേളയില്‍ സംസ്ഥാനത്തെ 100 ഓളം സി.ബി.എസ്.ഇ വിദ്യാലയങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.