തലക്കോട്ടുകര അസ്സീസി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സിസിഎ ഫെസ്റ്റും എക്‌സ്‌പ്ലോറയും കലാമണ്ഡലം കവിത ഗീതാനന്ദന്‍ ശീതങ്കന്‍ തുള്ളല്‍ അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സെലിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഷാന്റി ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തി. കുട്ടികള്‍ പ്രകടനം കാഴ്ചവച്ചു. എല്‍ കെ ജി, യു കെ ജി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഫാഷന്‍ ഷോ കാണികളില്‍ കൗതുകമുണര്‍ത്തി. സി സി എ പരിശീലനം നല്‍കുന്ന അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ്, പി ടി എ പ്രസിഡന്റ് ഡോക്ടര്‍ പ്രദീഷ് പി ജി , റിസര്‍ച്ച് സ്‌കോളര്‍ആന്റ് കൊളമനിസ്റ്റ് ശ്യാമ ശശീധരന്‍,സ്‌കൂള്‍ ലീഡര്‍ എഷേല്‍ ലൂവീസ് ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഡാര്‍ളി ബി കെ, സി സി എ കോഡിനേറ്റര്‍ ജെസ്സി സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.