കുന്നംകുളം സിസിടിവിയും, തൃശ്ശൂര്‍ ദയ ജനറല്‍ ആശുപത്രിയും, കുന്നംകുളം ദയ റോയല്‍ ആശുപത്രിയും തമ്മില്‍ ദയ മൈ ഫാമിലി എന്ന
പദ്ധതിയില്‍ സഹകരിക്കും. സിസിടിവിയിലെ ജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ദയ ആശുപത്രിയില്‍ പ്രത്യേകം ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതാണ് പദ്ധതി. സിസിടിവി മാനേജര്‍ സിന്റോ ജോസിന് കരാര്‍ കൈമാറി. കുന്നംകുളം ദയ റോയല്‍ ഹോസ്പിറ്റല്‍ സെന്റര്‍ ഹെഡ് സേതുരാജ്, ഓപ്പറേഷന്‍സ് മാനേജര്‍ വിധു ശങ്കര്‍, അസിസ്റ്റന്റ് മാനേജര്‍ മിഥുല്‍ കുമാര്‍, പബ്ലിക് റിലേഷന്‍സ് എക്‌സിക്യൂട്ടീവ് അബു താഹിര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.