കമ്മ്യൂണിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് ലിമിറ്റഡ് എന്ന സിസിടിവിയുടെ 20-ാം വാര്‍ഷിക പൊതുയോഗം ആരംഭിച്ചു. രാവിലെ 10 മണി മുതല്‍ സിസിടിവി കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുന്നത്. കേബിള്‍ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം കെ.വി.രാജന്‍ ഉദ്ഘാടനം ചെ്തു.
സിസിടിവി ചെയര്‍മാന്‍ കെ.സി. ജോണ്‍സണ്‍ അധ്യക്ഷനായി. മാനേജിംഗ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഫിനാന്‍സ് ഡയറക്ടര്‍ കെ.ആര്‍.അനന്തരാമന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കമ്പനിയുടെ വളര്‍ച്ചയും, വെല്ലുവിളികളും, പുതിയ പ്രവര്‍ത്തന പദ്ധതികളും സംബന്ധിച്ച വിശദമായ ചര്‍ച്ചകളും, ചര്‍ച്ചയ്ക്ക് മറുപടിയും ഉണ്ടാകും. പുതിയ ഭരണസമിതിയംഗങ്ങളെ വാര്‍ഷികയോഗം തിരഞ്ഞെടുക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.സി.ജോസ് സ്വാഗതവും, കെ.എം. എഡ്‌വിന്‍ നന്ദിയും പറയും.