29.2 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk സിസിടിവി ജനവിധി 2025 സംവാദം; ശനിയാഴ്ച കാട്ടകാമ്പാല്‍ പഞ്ചായത്ത്

സിസിടിവി ജനവിധി 2025 സംവാദം; ശനിയാഴ്ച കാട്ടകാമ്പാല്‍ പഞ്ചായത്ത്

111

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിസിടിവി സംഘടിപ്പിക്കുന്ന ജനവിധി 2025 തത്സമയ സംവാദത്തിന് ശനിയാഴ്ച തുടക്കമാകും. കാര്‍ഷിക പ്രധാന്യമേറെയുള്ള കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പ്രതിനിധികളാണ് ആദ്യചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഭരണപക്ഷത്തെ സിപിഎമ്മിനെ പ്രതിനിധീകരിച്ച് പി.എ.യദുകൃഷ്ണന്‍, പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് എം.എസ്.മണികണ്ഠന്‍, ബിജെപിയെ പ്രതിനിധീകരിച്ച് എക മെംബര്‍ പ്രദീപ് കൂനത്ത് എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 3 മണി മുതല്‍ സിസിടിവി ന്യൂസ് ചാനലിലൂം, യൂട്യൂബ് ചാനലിലൂം തത്സമയം സംപ്രേഷണം ചെയ്യും.

ADVERTISEMENT
error: Content is protected !!