എളവള്ളി ശ്രീനാരായണ ഗുരു മന്ദിരത്തിലെ ഉത്സവം ആഘോഷിച്ചു. എളവള്ളി സാമ്പത്തികോദ്ധികരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഗുരുദേവസന്നിധിയില്‍ ഉത്സവാഘോഷം നടത്തി. രാവിലെ 8.30 ന് കൊടിയേറ്റവും. ഉച്ചക്ക് 2 മണിക്ക് എഴുന്നള്ളിപ്പുമുണ്ടായി. എഴുന്നള്ളിപ്പില്‍ കൊമ്പന്‍ ഊരാട്ടുമ്മല്‍ ഗണപതി തിടമ്പേറ്റി . മേളത്തിന് ചൊവ്വന്നൂര്‍ സുധാകരനും സംഘവും നേതൃത്വം നല്‍കി വൈകീട്ട് വടക്കു ഭാഗം , തെക്കുഭാഗം, ഒയാസിസ്, ഗ്യാങ്ങ് ഓഫ് ചിറപ്പാടം, പ്ലേ ബോയ്‌സ് എന്നീ കമ്മിറ്റികളുടെ നേതൃത്വത്തിലെത്തിയ കലാപരിപാടികള്‍ ഉത്സാവഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി ഭാരവാഹികളായ സി. കെ. ബാബു, ടി.കെ. അനില്‍ , പി.വി പവിത്രന്‍ എന്നിവര്‍ വാര്‍ഷികോത്സവത്തിന് നേതൃത്വം നല്‍കി.