‘സെല്ലുലോയ്ഡ് എക്‌സ്‌പോ’ പ്രദര്‍ശനം നടത്തി

ദേവസൂര്യ കലാവേദിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി വിളക്കാട്ടുപാടം ദേവസൂര്യ ലൈബ്രറി ഹാളില്‍ ‘സെല്ലുലോയ്ഡ് എക്‌സ്‌പോ’ പ്രദര്‍ശനം നടത്തി. കേട്ടറിഞ്ഞ ഫിലിം റീലുകളും പ്രൊജക്ടറുകളും കണ്ടും തൊട്ടുമറിയാന്‍ വിദ്യാലയങ്ങളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ എത്തി. പൂനം റഹീം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുടെ പഴയകാല സിനിമാ പ്രദര്‍ശന വസ്തുക്കളുടെ ശേഖരമാണ് കാണികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. പ്രവര്‍ത്തനം വിവരിക്കാനും പ്രവര്‍ത്തിപ്പിച്ച് കാണിക്കാനും ചലച്ചിത്ര പ്രവര്‍ത്തകരും ഉണ്ടായിരിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ റാഫി നിലങ്കാവില്‍ ദേവസൂര്യ പ്രസിഡന്റ് റെജി വിളക്കാട്ടുപാടം, എക്‌സ്‌പോ കണ്‍വീനര്‍ ജയ്‌സണ്‍ അറക്കല്‍, കെ സി അഭിലാഷ് എന്നിവര്‍ അറിയിച്ചു.

ADVERTISEMENT