30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ സംയുക്ത തിരുന്നാളിന് തുടക്കമായി

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ സംയുക്ത തിരുന്നാളിന് തുടക്കമായി

24

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും, വിശുദ്ധ അന്തോണീസിന്റെയും, വിശുദ്ധ സെബസ്ത്യനോസിന്റെയും സംയുക്ത തിരുന്നാളിന് തുടക്കമായി. രാവിലെ വിശുദ്ധരുടേയും തിരൂഹൃദയത്തിന്റേയും രൂപങ്ങളുടെ എഴുനെള്ളിപ്പ് നടന്നു. പ്രത്യേക തിരുകര്‍മങ്ങള്‍ക്ക് ഫാ. പ്രകാശ് പുത്തൂര്‍ മുഖ്യ കാര്‍മീകനായി. വികാരി ഫാ. ജോഷി ആളൂര്‍, ഫാ.സാന്റിയോ എലുവത്തിങ്കല്‍ എന്നിവര്‍ സഹ കാര്‍മീകരായി. തുടര്‍ന്ന് തിരുനാളിനോടാനുബന്ധി ച്ച് വീടുകളില്‍ വണങ്ങുന്നതിനായി വിശുദ്ധരുടെ അമ്പ്, വള ആശീര്‍വദിച്ച് യൂണിറ്റ് ഭാരവാഹികള്‍ക്ക് നല്‍കി.
കൈക്കാരന്‍മാരായ കെ.എ. ബേബി, ജോയ് ആന്റണി, എം. കെ. ജോഷി, കെ.എ.രാജു, തിരുനാള്‍ കണ്‍വീനര്‍ എം.കെ. ജോണ്‍സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈകുനേരം 11 മണിക്ക് കുടുംബ കൂട്ടായ്മകളില്‍ നിന്നുള്ള അമ്പ്,വള സമാപനം നടക്കും. തുടര്‍ന്ന് 12 മണി വരെ ബാന്റ് മേളം ഉണ്ടായിരിക്കും.

ADVERTISEMENT
error: Content is protected !!