നവീകരണം പൂര്‍ത്തിയായാല്‍ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന് ലീഡര്‍ കെ.കരുണാകരന്റെ പേര് നല്‍കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷന്‍ നിലവില്‍ വന്ന് 31 വര്‍ഷം തികയുന്നതിന്റെ ആഹ്ലാദസൂചികമായി സംഘടിപ്പിച്ച ചടങ്ങിലാണ് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചത്. തിരുനാവായ പാതയുടെ തടസ്സങ്ങള്‍ മാറ്റി യഥാര്‍ത്ഥ്യമാക്കണമെന്നും കോവിഡ് കാലത്ത് നിര്‍ത്തി വെച്ച വൈകുന്നേരത്തെ തൃശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഉടന്‍ പുനരാരംഭിയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 31 വര്‍ഷം പിന്നിട്ടതിന്റെ ആഹ്ലാദ സൂചകമായി പ്രവര്‍ത്തകര്‍ റെയില്‍വെ സ്റ്റേഷനില്‍ മധുരം നല്‍കി.