ഗുരുവായൂര്‍ തിരുവെങ്കിടത്ത് രണ്ട് സ്ത്രീകളുടെ മാല കവര്‍ന്നു

(പ്രതീകാത്മക ചിത്രം)

ഗുരുവായൂര്‍ തിരുവെങ്കിടത്ത് രണ്ട് സ്ത്രീകളുടെ മാലകവര്‍ന്നു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ കൊല്ലം ഓച്ചിറ ചക്കനാല്‍ വില്ലേജില്‍ ചൈതന്യ വീട്ടില്‍ രത്‌നമ്മ(63) യുടെ മൂന്നര പവന്റെ മാലയും തിരുവെങ്കിടം ഫ്രണ്ട്‌സ് റോഡില്‍ കൈപ്പട ഉഷയുടെ (44) രണ്ടു പവന്‍ മാലയുടെ ഒരു ഭാഗവുമാണ് കവര്‍ന്നത്. പുലര്‍ച്ചെ അഞ്ചിനും അഞ്ചരക്കും ഇടയിലാണ് രണ്ട് മോഷണങ്ങളും നടന്നത്. ഇരു കവര്‍ച്ചകളും ഒരാള്‍ തന്നെയാണ് ചെയ്തതെന്നാണ് കരുതുന്നത്. ടെമ്പിള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image