ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ഇന്ന്. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. ഉച്ചക്ക് ദേവസ്വം പൂരം എഴുന്നെള്ളിക്കും വൈകിട്ട് മലപ്പുറം, പാലക്കാട് , തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 96 ദേശങ്ങളിലെ തട്ടകത്തമ്മയായ ചാലിശേരി ക്ഷേത്ര മൈതാനത്തേക്ക് ഗജവീരന്മാരുടെ അകമ്പടിയോടെ പ്രാദേശീക പൂരങ്ങള്‍ മൈതാനത്ത് എത്തും കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പില്‍ പങ്കെടുക്കും. തലയെടുപ്പുള്ള 35 ഓളം ഗജവീരന്മാര്‍ അണിനിരക്കും.