31.6 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk ചാലിശ്ശേരി – പട്ടാമ്പി റോഡ് നവീകരണം; അഴുക്കുചാല്‍ നിര്‍മാണം വേഗത്തിലാക്കുന്നതിനായി മരങ്ങള്‍ മുറിച്ച് മാറ്റുന്നത് പുരോഗമിക്കുന്നു

ചാലിശ്ശേരി – പട്ടാമ്പി റോഡ് നവീകരണം; അഴുക്കുചാല്‍ നിര്‍മാണം വേഗത്തിലാക്കുന്നതിനായി മരങ്ങള്‍ മുറിച്ച് മാറ്റുന്നത് പുരോഗമിക്കുന്നു

40

ചാലിശ്ശേരി – പട്ടാമ്പി റോഡിന്റെ നവീകരണം; അഴുക്കുചാലുകളുടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ച് മാറ്റുന്നത് പുരോഗമിക്കുന്നു. അഴുക്ക് ചാലുകളുടെ നിര്‍മ്മാണത്തിനു പലയിടങ്ങളിലും മരങ്ങള്‍ തടസ്സമായിരുന്നു. ഇവ മുറിച്ച് മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. തൃശൂര്‍ – പാലക്കാട് ജില്ലാതിര്‍ത്തിയായ തണത്രപാലം മുതല്‍ എസ്റ്റേറ്റ് പടി വരെയുള്ള വലിയ മരങ്ങളാണ് മുറിച്ച് മാറ്റുന്നത്. മുലയംപറമ്പത്ത് കാവ് ക്ഷേത്ര പരിസരം, കദീജ മന്‍സില്‍, എസ്റ്റേറ്റ് പടി എന്നിടങ്ങളിലെ കാലപ്പഴക്കം ചെന്ന വലിയ മരങ്ങള്‍ ഇതിനകം മുറിച്ച് മാറ്റി. വര്‍ഷങ്ങളായി ദുരിതമുണ്ടാക്കിയ വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സമഗ്രമായ ഡ്രെയിനേജ് സംവിധാനമാണ് റോഡിനിരുവശവും ഒരുക്കുന്നത്. 2025 സെപ്റ്റംബര്‍ 2 നാണ് റോഡ് നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. 63.79 കോടി രൂപ ചിലവിലാണ് റോഡ് നിര്‍മ്മാണം നടക്കുന്നത്.

ADVERTISEMENT
error: Content is protected !!