കേച്ചേരി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ചങ്ങാതിക്ക് ഒരു തൈ , പാഴ് പുതുക്കം എന്നീ പദ്ധതികള്‍ക്ക് തുടക്കമായി. തിങ്കളാഴ്ച്ച രാവിലെ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി ജോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു അധ്യക്ഷയായി. വിദ്യാര്‍ത്ഥികള്‍ കൊണ്ടുവന്ന തൈകള്‍ ചങ്ങാതിമാര്‍ക്ക് കൈമാറിക്കൊണ്ട് ഭൂമിയെ ഹരിതാഭമാക്കുക എന്നതാണ് ചങ്ങാതിക്ക് ഒരു തൈ പദ്ധതി.