26.3 C
Kunnamkulam
Sunday, September 13, 2026
Home Ariyippukal മഴ മുന്നറിയിപ്പില്‍ മാറ്റം; തൃശൂര്‍ ഉള്‍പ്പെടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

മഴ മുന്നറിയിപ്പില്‍ മാറ്റം; തൃശൂര്‍ ഉള്‍പ്പെടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

251
(Photo: PTI)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. 6 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷക്ക് മുകളില്‍ കരകയറി. പുതിയൊരു ന്യൂന മര്‍ദ്ദത്തിന് കൂടെ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ന് (വ്യാഴം) എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ADVERTISEMENT
error: Content is protected !!