വൈശേരി പള്ളിയുടെ പടിഞ്ഞാറു ഭാഗം മാര്‍ ഗ്രീഗോറിയോസ് കുരിശുപള്ളിയുടെ പെരുന്നാളിന് വികാരി ഫാദര്‍ എഡ്വി സി.എം കൊടിയേറ്റി.
14 ശനിയാഴ്ച 7 മണിക്ക് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് പ്രദക്ഷിണവും ആശീര്‍വ്വാദവും നേര്‍ച്ച വിളമ്പും ഉണ്ടാകും. 15 ഞായറാഴ്ച കാലത്ത് 7 മണിക്ക് പ്രഭാത നമസ്‌കാരവും 8 മണിക്ക് വി.കുര്‍ബ്ബാനയും തുടര്‍ന്ന് കുരിശു പള്ളിയിലേക്ക് പ്രദക്ഷിണവും, ധൂപ പ്രാര്‍ത്ഥനയും ആശീര്‍വാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.