കുന്നംകുളം നഗരസഭയിലെ പത്താം വാര്‍ഡില്‍ പോര്‍ക്കളേങ്ങാട് വീട്ടില്‍ സന്തോഷിനായ് നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സമാഹരിച്ച ചികിത്സസഹായധനം കുടുംബത്തിന് കൈമാറി. നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അജിത്ത് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ട്രസ്റ്റ് പ്രവര്‍ത്തകരായ ഷൈജു, ഡാനിയേല്‍ എന്നിവര്‍ സംബന്ധിച്ചു. ഹൃദയസംബന്ധമായ അസുഖത്താല്‍, വാല്‍വ് മാറ്റി വെയ്ക്കാനായി കുടുംബം തുക കണ്ടെത്താന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് നന്‍മ ട്രസ്റ്റ് പ്രവര്‍ത്തകര്‍ ധനസമാഹാരണത്തിനായ് മുന്നിട്ടിറങ്ങിയത്.
ADVERTISEMENT