ചാവക്കാട് മണത്തല ശ്രീ നാഗയക്ഷി ദേശവിളക്ക് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ദേശവിളക്ക് ചാര്‍ട്ട് കൈമാറല്‍ ചടങ്ങ് നടന്നു. ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ വിളക്ക് പാര്‍ട്ടി നെല്ലുവായ് കുട്ടഞ്ചേരി സതീശന് ഗുരുസ്വാമിയില്‍ നിന്ന്, ചാര്‍ട്ട് വിളക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് കിഴക്കൂട്ട് സത്യന് ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന യോഗത്തില്‍ കെ.വി വേദവ്യാസന് അദ്ധ്യക്ഷത വഹിച്ചു. കെ.വി രാമചന്ദ്രന് സ്വാഗതം പറഞ്ഞു. കെ.കെ. സേതുമാധവന് മുഖ്യപ്രഭാക്ഷണം നടത്തി. കെ.കെ.സുബ്രമണ്യന്‍ ബ്രോഷര്‍ എ.കെ. രത്ന സാമിയ്ക്ക് നല്കി പ്രകാശനം ചെയ്തു. ഇക്കോന്നന് രാജീവില്‍ നിന്നും ട്രഷറര്‍ കരിംബാച്ചന് നാരായണന് ധനസമാഹരണം സ്വീകരിച്ചു. കെ.വി വിനോദ്, കെ.വി പ്രകാശന്, യു. വി. ഉണ്ണികൃഷ്ണന്, വി.കെ. രാധാകൃഷ്ണന്, കെ.വി ശ്രിനിവാസന്, കെ.ജി. രാധകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.