ക്രിസ്മസ്സ് ന്യൂ ഇയര്‍ പ്രമാണിച്ച് തീരദേശ മേഖലകളില്‍ വ്യാജമദ്യവും മയക്കുമരുന്നും വ്യാപകമായി സംഭരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ചാവക്കാട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്റെയും മുനക്കക്കടവ് കോസ്റ്റല്‍ പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലാങ്ങാട് ബീച്ച് , ബീച്ചിലെ അന്യ സംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങള്‍, സുനാമി കോളനി എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തി. അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഊര്‍ജിതമായ പരിശോധനയും റെയ്ഡുകളും നടത്തുമെന്ന് എക്‌സൈസ് കോസ്റ്റല്‍ പോലീസ് അധികാരികള്‍ അറിയിച്ചു. അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് , കോസ്റ്റല്‍ പോലീസ് എസ്.ഐ. മാരായ സുമേഷ് ലാല്‍ ലോഫി രാജ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അരുണ്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്യാം , അനില്‍ പ്രസാദ്, കോസ്റ്റല്‍ പോലീസ് സിപിഒ മാരായ അവിനാശ്, നിഖില്‍, ബബിന്‍ ദാസ്, ബിബിന്‍, എ.എസ്.ഐ. സജയ് എന്നിവര്‍ പങ്കെടുത്തു.