24.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Chavakkad ഗ്യാസ് സിലിണ്ടര്‍ തലയിലേന്തി ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഗ്യാസ് സിലിണ്ടര്‍ തലയിലേന്തി ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

78

പാചക വാതക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്യാസ് സിലിണ്ടര്‍ തലയിലേന്തി ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നഗരസഭാ ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സിപിഎം ജില്ല കമ്മിറ്റി അംഗം സി. സുമേഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി ടി.ടി ശിവദാസന്‍ സ്വാഗതവും എല്‍ഡിഎഫ് കണ്‍വീനര്‍ പി.കെ സൈതാലിക്കുട്ടി നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!