ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ചാവക്കാട് മുനക്കകടവ് ഹാര്‍ബര്‍ ശുചിമുറി തുറന്ന് കൊടുക്കാത്തതില്‍ യൂത്ത് ലീഗ് റീത്ത് വെച്ച് പ്രതിഷേധിച്ചു. ഹാര്‍ബര്‍ വിഭാഗം 10 ലക്ഷം രൂപ വകയിരുത്തി 2023 ഒക്ടോബര്‍ 27 ന് പണി പൂര്‍ത്തീകരിച്ച ശുചിമുറി എം.എല്‍.എ ഉദ്ഘാടനം ചെയ്തുവെങ്കിലും പൊതു ജനങ്ങള്‍ക്ക് ഉതുറന്ന് കൊടുത്തിട്ടില്ല. മത്സ്യ തൊഴിലാളികളും ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളടക്കമുള്ളവര്‍ക്കും സമീപമുള്ള മദ്രസയേയും ആശ്രയിക്കേണ്ട അവസ്ഥയാണ്. ശുചി മുറി എത്രയും വേഗം തുറന്ന് കൊടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ലീഗം നേതാക്കള്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.ആര്‍.ഇബ്രാഹിം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ.അഷ്‌ക്കര്‍ അലിയുടെ അധ്യക്ഷത വഹിച്ചു. ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി.കെ.സുബൈര്‍ തങ്ങള്‍, മണ്ഡലം സെക്രട്ടറി വി.എം.മനാഫ്, പഞ്ചായത്ത് ട്രഷറര്‍ സൈദുമുഹമ്മദ് പോക്കാക്കില്ലത്ത്, കെ.എം.സി.സി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ഹാര്‍ബര്‍ ശുചിമുറി തുറന്ന് കൊടുക്കാത്തതില്‍ യൂത്ത് ലീഗ് റീത്ത് വെച്ച് പ്രതിഷേധിച്ചു
ADVERTISEMENT